മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ ഏഴു സബ് ആര്‍ടി ഓഫീസുകള്‍ കൂടി

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ ഏഴു സബ് ആര്‍ടി ഓഫീസുകള്‍ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളിലാണു പുതിയ സബ് ആര്‍ടി ഓഫീസുകള്‍. ഓരോ ഓഫീസിലും ഏഴു വീതം തസ്തികകള്‍ ഉള്‍പ്പെടെ മൊത്തം 49 തസ്തികകള്‍ സൃഷ്ടിക്കും. വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തിന് 31 തസ്തികകള്‍ താത്കാലികമായി സൃഷ്ടിച്ചു. മൂന്നു റിസര്‍ച്ച് ഓഫീസര്‍, 14 ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, 14 ജില്ലാ മാനേജര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. എറണാകുളം തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ ഐടിഐകള്‍ തുടങ്ങും. തുറവൂരില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടു വീതം യൂണിറ്റുകള്‍ അനുവദിക്കും. വെള്ളമുണ്ടയില്‍ ഇലക്ട്രീ ഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടു വീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും ആറു വീതം പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍