കായികരംഗത്ത് പുതിയ പദ്ധതികളുമായി ചെറുപ്പക്കാര്‍ മുന്നോട്ടുവരണം: മന്ത്രി ഇ. പി. ജയരാജന്‍

കൊടുങ്ങല്ലൂര്‍: കായികരംഗത്ത് പു തി യ സംവിധാനങ്ങള്‍ നടപ്പി ലാ ക്കാനുള്ള പദ്ധതികളുമായി ചെറു പ്പക്കാര്‍ മുന്നോട്ടു വരണമെന്ന് വ്യവ സായ കായിക മന്ത്രി ഇ. പി. ജയരാ ജന്‍. പ്രഫ. പി. എ. സെയ്ത് മുഹമ്മദ് സ്മാരക കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാ ണോദ്ഘാടനം കൊടുങ്ങല്ലൂര്‍ ശാന്തി പുരത്ത് നിര്‍വഹിച്ച് സംസാരി ക്കു കയായിരുന്നു അദ്ദേഹം. ചരിത്രകാരനും സാഹിത്യകാരനും മാത്ര മായിരുന്നില്ല പ്രഫസര്‍ പി എ. സെയ്ത് മുഹമ്മദ്, നല്ലൊരു കായിക താരം കൂടിയായിരുന്ന അദ്ദേഹത്തിന്റെ മണ്ണില്‍ ചെറുപ്പക്കാര്‍ പുതിയ പദ്ധതികളുമായി മുന്നോട്ടു വരണം. കേരളത്തെ പൈതൃക ടൂറിസ്റ്റ് സെന്റര്‍ ആയി വികസിപ്പിക്കാന്‍ ഈ കള്‍ച്ചറല്‍ സെന്റ റിലൂടെ സാധിക്കും. കേരളചരിത്രത്തിലെ അറിയപ്പെടുന്ന വിജ്ഞാ നകേന്ദ്രം ആയിത്തീരും പി.എ. സെയ്ത് മുഹമ്മദ് സ്മാരക കള്‍ച്ചറല്‍ സെന്റര്‍. ഇതിലൂടെ പൈതൃക ടൂറിസ്റ്റ് സാധ്യതകള്‍ പ്രയോജന പ്പെടുത്തി ടൂറിസത്തില്‍ വലിയ മുന്നേറ്റം നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി ഇതിനെ മാറ്റിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യപ്രഭാ ഷണം നടത്തി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക, ജില്ലാ പഞ്ചായത്തംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി. ജി. വിഷ്ണു, ഖദീജാ സെയ്തുമുഹമ്മദ്, റിട്ട. ജസ്റ്റിസ് ഷംസുദ്ദീന്‍, പ്രഫ. കെ.ഐ. അബ്ദുള്ള മാസ്റ്റര്‍, മുസിരിസ് പ്രൊജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി. എം. നൗഷാദ്, പ്രൊജക്ട് കോഓഡിനേറ്റര്‍ എം. കെ. ജോസഫ് വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍