കോടതി വളപ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ ഗുരുതരാവസ്ഥയില്‍

കുര്‍ണൂള്‍: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി വളപ്പില്‍ അഭിഭാഷകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നന്ദ്യാല്‍ സ്വദേശി അനില്‍ കുമാറാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്തിനു പ്രത്യേക പദവി ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. കോടതി വളപ്പിലെത്തിയ അനില്‍ കുമാര്‍ വിഷം കഴിക്കുന്നത് അടക്കം മൊബൈലില്‍ സ്വയം ചിത്രീകരിച്ചു. പിന്നീട് കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ സഹപ്രവര്‍ത്തകരെ ഇദ്ദേഹത്തെ നന്ദ്യാലിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍ കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍