പടയണിയെ ആസ്പദമാക്കി പച്ചത്തപ്പ് സിനിമ അണിയറയില്‍ ഒരുങ്ങുന്നു

പത്തനംതിട്ട: പടയണിയെ ആസ്പദമാക്കിയുള്ള ആദ്യ മലയാള സിനിമ പച്ചത്തപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അനുപുരുഷോത്ത് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡോ. കൃഷ്ണപിള്ള കരുനാഗപ്പള്ളിയാണ് നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജി. കെ. നന്ദകുമാര്‍. മധ്യതിരുവിതാംകൂറിന്റെ സംസ്‌കാരമായ പടയണിയാണ് ഈ സിനിമയുടെ ഇതിവൃത്തം. പടയണിയുടെ വിവിധ കോലങ്ങള്‍ വ്യക്തികളില്‍ സ്വാധീനം ചെലുത്തുമ്പോള്‍ ഉണ്ടാകുന്ന അസ്വാഭിവകതയാണ് സിനിമ പയുന്നത്. മന്‍രാജ്, സുബ്ബലക്ഷ്മിയമ്മ, നോജ് മാധവശേരി, ഭാസി തിരുവല്ല, സൈമണ്‍ കോശി, നോജ് കെപിഎസി, കിരണ്‍, ആവണി, ആദില്‍, മിഥിന, പ്രിയരാജ്, സെലിന്‍, ലീല, ഷിമി, അനില്‍ നെയ്യാറ്റിന്‍കര, സുനില്‍ സരിഗ, മൂര്‍ത്തി, എയ്ഞ്ചല്‍ എന്നിവരാണ് അഭിനേതാക്കള്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍