കുവൈത്തില്‍ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു

കുവൈത്ത് : കുവൈത്തില്‍ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴുയുന്ന ആധുനിക സൗകര്യങ്ങളുള്ള പീഡിയാട്രിക് ഹോസ്പിറ്റല്‍ പണിയാനാണു ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നാല് വര്‍ഷത്തിനുളളില്‍ ആശുപത്രി പ്രവര്‍ത്തനസജ്ജമാകും.കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിത്സ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റല്‍ പണിയുന്നത്. നിലവില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പീഡിയാഡ്രിക് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് മാത്രമായി രാജ്യത്ത് പ്രത്യേക ആശുപത്രിയില്ല.792 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ സബാഹ് ആരോഗ്യ മേഖലയില്‍ നിര്‍ദിഷ്ട ആശുപത്രി നിലവില്‍ വരുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടും. ആധുനിക സംവിധാനങ്ങളോടെയുള്ള ലാബുകള്‍, ഡിസ്‌പെന്‍സറികള്‍, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, ഓപറേഷന്‍ തിയറ്ററുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആശുപത്രി 2023ല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍