അധ്യാപകരിലെ മൂല്യശോഷണമാണ് കലാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധി: കെ. ജയകുമാര്‍

തൃശൂര്‍: അധ്യാപകര്‍ക്കിടയിലെ മൂല്യശോ ഷണമാണ് ഇന്നു കലാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെന്നു കവിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ പറഞ്ഞു. പ്രഫ.എസ് ഗുപ്തന്‍ നായര്‍ ഫൗണ്ടേഷന്റെ ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം സാഹിത്യ നിരൂപകന്‍ ഡോ.കെ.പി. ശങ്കരനു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരാജകത്വത്തെ ആദര്‍ശവത്കരിക്കുന്ന വിധത്തിലേക്ക് കാന്പസുകള്‍ മാറുന്നു. അരാജകത്വമാണ് ആവിഷ്‌കാര സ്വാതന്ത്ര്യവും ബുദ്ധിജീവിയുടെ ലക്ഷണമെന്നുമുള്ള മിഥ്യാധാരണ ആശങ്കപ്പെടുത്തുന്നതാണ്. രണ്ടു വ്യക്തിക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളേക്കാള്‍ ഗുരുതരമായ അനന്തരഫലമാണ് ഒരു അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവ് വരുത്തുന്നത്. അധ്യാപകര്‍ തന്റെ വിദ്യാര്‍ഥികളുമായാണ് സംവദിക്കുന്നത്. മാതാപിതാക്കളേക്കാള്‍ അധ്യാപകരുടെ വാക്കുകള്‍ക്കു പ്രാമുഖ്യം നല്‍കുന്നവരാണ് വിദ്യാര്‍ഥികള്‍: അദ്ദേഹം പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍