ശ്രീജിത്ത് വിജയന്റെ ചിത്രത്തില്‍ ബിബിന്‍ജോര്‍ജ് നായകനാകുന്നു

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക്‌ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ് നായകനാകുന്നു. രാജമ്മ @ യാഹൂ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷൈന്‍ അഗസ്റ്റിനും യു.ജി .എം എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തി കൃഷ്ണ , മല്ലികാ സുകുമാരന്‍ , ഇന്നസെന്റ് , രമേശ് പിഷാരടി, സലിംകുമാര്‍ , സുനില്‍ സുഖദ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം . ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത ഒരു പ്രണയകഥയാണ് പറയുന്നത്. കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കനാണ് തിരക്കഥ ഒരുക്കുന്നത് . സംഭാഷണം ബിബിന്‍ ജോര്‍ജ്. എഡിറ്റിംഗ് ജോണ്‍ ക്കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍