മാലമോഷ്ടാവിനെ മിനിട്ടുകള്‍ക്കകം തൂക്കിയെടുത്ത കേരള പൊലീസിന് കൈയ്യടി

തിരുവനന്തപുരം: തിരക്കൊഴിഞ്ഞ ഇടവഴികളില്‍ വച്ച് പ്രായമായ സ്ത്രീകളുടെ മാലകവരുന്ന വിരുതനെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൂജപ്പുര ചിത്രാ നഗറില്‍ സജീവി ( 28 ) നെയാണ് പൊലീസ് പിടികൂടിയത്. പ്രായമായ സ്ത്രീകളെ നിരീക്ഷിച്ച ശേഷം അവര്‍ ഒറ്റയ്ക്കാവുമ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തി മേല്‍വിലാസം ചോദിക്കാനെന്ന രീതിയില്‍ സംസാരിച്ച ശേഷം തക്കം നോക്കി മാല പൊട്ടിച്ച് കടക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം തിരുമലയില്‍ വച്ച് പാര്‍വതി എന്ന സ്ത്രീയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് സജീവ് കവര്‍ന്നത്. മാല കവരുന്നതിനിടയില്‍ സ്ത്രീയെ റോഡിലേക്ക് ക്രൂരമായി തള്ളിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ കുറിച്ച് തലസ്ഥാനത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയും തുടര്‍ന്ന് നിരത്തുകളിലെ വീഡിയോയില്‍ നിന്നും വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു മണിക്കൂറിനകം മാലക്കള്ളനെ പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇതിന് മുന്‍പും താന്‍ ഇത്തരത്തില്‍ മാല കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും, സ്വര്‍ണം വിറ്റ് ആ പണം പലിശയ്ക്ക് നല്‍കുകയാണ് രീതിയെന്നും സമ്മതിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍