ബോളിവുഡിലെ ഹിറ്റ് മേക്കര്‍മാര്‍ ഒരുമിക്കുന്നു, രോഹിത് ഷെട്ടി ഫറാഖാന്‍ ചിത്രം വരുന്നു

ബോളിവുഡിലെ രണ്ട് ഹിറ്റ് മേക്കര്‍മാര്‍ ഒരുമിക്കുന്നു. ഗോല്‍മാല്‍ എഗെയ്ന്‍, സിമ്പാ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം രോഹിത് ഷെട്ടി പിക്‌ചേഴ്‌സിന്റെ ബാനറില്‍ രോഹിത് ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫറാഖാനാണ്. ''സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ പ്രപഞ്ചം നമുക്ക് സമ്മാനിച്ചെന്ന് വരും. സഹോദരനെപ്പോലെ സ്‌നേഹിക്കുന്ന രോഹിതുമൊത്തുള്ള ചിത്രം എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ എക്‌സ്ട്രിമായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.' ഫറാഖാന്‍ പറയുന്നു.

ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം നിര്‍മ്മിക്കുന്നത് തന്റെ നിര്‍മ്മാണ കമ്പനിയുടെ ഭാഗ്യമെന്നാണ് രോഹിത് ഷെട്ടി അഭിപ്രായപ്പെട്ടത്.
ഷാരൂഖ് ഖാന്റെ വമ്പന്‍ ഹിറ്റുകളിലൊന്നായ ഓം ശാന്തി ഓമിലൂടെയാണ് ഫറാഖാന്‍ സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. രോഹിത് ഷെട്ടി ഫറാഖാന്‍ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിവരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍