എന്‍ഡിഎയിലേക്കില്ല, മഹാസഖ്യത്തില്‍ ഉറച്ചുനില്‍ക്കും: ജിതന്‍ റാം മാഞ്ജി

പാറ്റ്‌ന: എന്‍ഡിഎ പാളയത്തിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ സെക്കുലര്‍ അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ജി. ബിഹാറില്‍ മഹാസഖ്യത്തോടും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദിവനും ഒപ്പമാകും താനെന്ന് ജിതന്‍ റാം മാഞ്ജി വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധര്‍ണയ്‌ക്കെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചതോടെയാണ് മാഞ്ജി മഹാസഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് തിരികെ പോകുന്നതായി അഭ്യൂഹം പരന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടേയും തന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍