മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിയെ വെല്ലുവിളിക്കുന്നുവെന്നും മോദിയോട് താനുമായി അഞ്ച് മിനിറ്റ് സംവാദത്തില്‍ ഏര്‍പ്പെടാമോ എന്നും രാഹുല്‍ ചോദിച്ചു. മോദിജി താങ്കള്‍ പറയുന്നു താങ്കള്‍ക്ക് 56 ഇഞ്ച് നെഞ്ചുണ്ടെന്ന്. താനുമായി മുഖാമുഖം സംവാദത്തിനായി അങ്ങയെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ദേശീയ സുരക്ഷയിലും റഫാല്‍ വിഷയത്തിലും സംവാദത്തിനായി വെല്ലുവിളിക്കുന്നു. മോദി ഭീരുവാണെന്നും അദ്ദേഹം സംവാദത്തില്‍നിന്നും ഓടി ഒളിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. മോഹന്‍ ഭഗവതും ആര്‍എസ്എസുമാണ് ഇപ്പോള്‍ രാജ്യത്തെ നയിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു മാസം രാജ്യം മോദിയെ പാഠങ്ങള്‍ പഠിപ്പിക്കും. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോദിയുടെ ഭാവം. തങ്ങള്‍ക്ക് ജോലിചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെ പറയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍