തിരുവനന്തപുരം: നാമജപക്കാരുടെ വോട്ട് കണ്ട് ജയിക്കാമെന്ന് കേരളത്തിലെ ബി.ജെ.പിക്കാര്‍ കരുതേണ്ടെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്. നാമജപയാത്രയില്‍ പങ്കെടുത്തവരില്‍ കമ്മ്യൂണിസിറ്റുകാരും കോണ്‍ഗ്രസുകാരുമുണ്ട്. ഹിന്ദുക്കളല്ലാത്ത വരും കണ്ടേക്കാം. അവരുടെയെല്ലാം വോട്ട് പെട്ടിയില്‍ വീഴുമെന്ന് നേതാക്കള്‍ കണക്കു കൂട്ടരുതെന്നും മുകുന്ദന് ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി ഒതുക്കി മൂലയ്ക്കിരുത്തിയ യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ കേരളത്തിലെ മ്പാടു മുണ്ട്. അവരുടെ മനസറിഞ്ഞ് മടക്കി കൊണ്ടുവരാന്‍ നേതൃ ത്വം ശ്രമിക്കുന്നില്ല. പാര്‍ട്ടിയുടെ പുനക്രമീകരണത്തിന് ഏറ്റവും യോജിച്ച സമയമാണിതെന്നും മുകുന്ദന് കൂട്ടിച്ചേര്‍ത്തു.താന്‍ തിരുവ നന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചത് തന്നെ പിന്തുണ യ്ക്കു ന്ന സംഘടനകളുടെ തീരുമാനപ്രകാരമാണ്. ചില സംസ്ഥാന നേതാക്ക ളുടെ പ്രസ്താവനകള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. തന്ത്രിയു മായി സംസാരിച്ചു എന്നാദ്യം പറഞ്ഞു, പിന്നീടത് തിരുത്തി. വിശ്വാ സ്യത നഷ്ടമായ നേതൃത്വം അത് വീണ്ടെടുക്കേണ്ടത് ആവശ്യമാണെ ന്നും മുകുന്ദന് വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍