ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്പിബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത വീണ്ടും തെളിയുന്നു. പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഈ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുമായി ചര്‍ച്ചയ്ക്കു പ്രിയങ്ക തയാറാണ്. ഇതിനായി നേതാക്കള്‍ നീക്കം നടത്തുന്നുമുണ്ട്. എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രിയങ്ക നേരിട്ടു കാണുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നല്കാന് തയാറാണെന്ന് അഖിലേഷ് സൂചന നല്‍കിക്കഴിഞ്ഞു. എന്നാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയെ അനുനയപ്പെടുത്തുക എന്നതാണ് അഖിലേഷിനു മുന്നിലുള്ള പ്രധാന പ്രതിസന്ധി. വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2017 നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി അഖിലേഷുമായി സഖ്യചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത് പ്രിയങ്കയായിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും സഖ്യംകൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ല, വന്‍ ദോഷമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അഖിലേഷ് സഖ്യസാധ്യതകള്‍ തള്ളുന്നില്ല എന്നതാണ് ശ്രദ്ധേയം.യുപിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് സഖ്യത്തില്‍നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ എസ്പി, ബിഎസ്പി പാര്‍ട്ടികളെ പ്രേരിപ്പിച്ചത് എന്നാണു റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും മധ്യപ്രദേശ്, രാജ്സഥാന് നിയമസഭകളില്‍ ഇരുപാര്‍ട്ടികളും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു പിന്തുണ നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 80 സീറ്റുകളില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് എസ്പിബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചു. എന്നാല്‍ 810 സീറ്റെങ്കിലും ലഭിച്ചാല്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്കു വരുമെന്നാണ് നേതാക്കള്‍ പറയുന്നത്.
0 അഭിപ്രായങ്ങള്‍