ഐ.എം വിജയനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും വിജയന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരനാകാന്‍ താല്‍പര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയന്‍ പറഞ്ഞിരുന്നു. വിജയന്‍ ആലത്തൂരില്‍ മത്സരിക്കുമെന്നായിരുന്നു സൂചനകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍