സല സഞ്ചരിച്ച വിമാനം കണ്ടെത്തിയെന്ന് സ്വകാര്യ അന്വേഷകര്‍

കാര്‍ഡിഫ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി. എമിലിയാനോയുടെ കുടുംബം ഏര്‍പ്പാടാക്കിയ സംഘമാണ് ഇംഗ്ലീഷ് ചാനലില്‍ വിമാനം കണ്ടെടു
ത്തത്. കടലിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്തു ന്നതിനായി ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. വിമാനം കണ്ടെത്തിയതു സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരുപത്തെട്ടുകാരനായ സലയും പൈലറ്റ് ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാന്‍ സാധ്യത കുറവാണെന്നും തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണസി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ഇടയിലുള്ള ഇംഗ്ലീഷ് ചാനലിനു മുകളില്‍വച്ചാണ് സല ഉണ്ടായിരുന്ന ചെറുവിമാനം അപ്രത്യക്ഷമായത്. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഭയചകിതനാണ്, ഞാനുള്ള വിമാനം തകരുമെന്ന് തോന്നുന്നു എന്നായിരുന്നു വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുന്നതിനു തൊട്ടുമുന്പ് സല പിതാവ് ഹൊറാസിയോയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ച വോയിസ് മെസേജ്.ഫുട്‌ബോള്‍ മാഫിയ സംഘമാണ് സലയുടെ തിരോധാനത്തിനു പിന്നിലെന്ന് അദ്ദേഹത്തിന്റെ മുന്‍ കാമുകി ആരോപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍