മുക്കം: ജൂണ്‍ ഒന്നിന് മുമ്പ് സംസ്ഥാനത്ത് എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കാവുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സൗത്ത് കൊടിയത്തൂര്‍ എയുപി സ്കൂള്‍ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്കരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാര്‍ഥികളെ വളര്‍ത്തുകയാണ് ലക്ഷ്യം. ജീവിതത്തില്‍ എ പ്ലസ് നേടാനാകണം പഠനം ഇതുവരെയുള്ള പാഠ്യപദ്ധതി കുട്ടികളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ജ് എം. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല, കെ.പി. ചന്ദ്രന്, സാബിറ തറമ്മല്‍, ഡിഇഒ എന്‍. മുരളി, ഡിപിഒ വി. വസീഫ്, എഇഒ ജി.കെ. ഷീല, എന്‍. അബ്ദ റഹിമാന്‍, കെ. അജയകുമാര്‍, ഇ. രമേശ് ബാബു, റസാഖ് കൊടിയത്തൂര്‍, സി.പി. ചെറിയമുഹമ്മദ്, കെ.ടി. മന്‍സൂര്‍, പി.സി. മുജീബ് റഹ്മാന്, സി.ടി. കുഞ്ഞോയി, എ. ഫാത്തിമ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി
0 അഭിപ്രായങ്ങള്‍