പൃഥ്വിരാജ് -ബിജു മേനോന്‍ സഖ്യം വീണ്ടും

പൃഥ്വിരാജ്-ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ഇരുവരും ഒന്നിച്ച ചിത്രം'അനാര്‍ക്കലി'യുടെ സംവിധായകന്‍ സച്ചി ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് പൃഥ്വി-ബിജു മേനോന്‍ സഖ്യം വീണ്ടും പ്രേക്ഷകകര്‍ക്ക് മുന്നില്‍ എത്തുന്നത്. അനാര്‍ക്കലി ഇറങ്ങി നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഒന്നിക്കുന്നത്. 'അയ്യപ്പനും കോശിയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഇരുവരുടെയും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ചിത്രീകരണങ്ങള്‍ക്ക് ശേഷം സച്ചിയുടെ ടീമില്‍ താരങ്ങള്‍ അഭിനയിക്കുന്നതാണ്.മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം, ബ്ലെസിയുടെ ആടുജീവിതമാണ് താരം അഭിനയിക്കുന്ന അടുത്ത ചിത്രം. നാദിര്‍ഷയുടെ 'മേരാ നാം ഷാജി'യാണ് ബിജു മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍