അമരാവതി: ബിജെപി അധ്യക്ഷ ന് അമിത് ഷായ്ക്ക് മറുപടിയു മായി ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു. എന്‍ഡിഎയുടെ വാതിലുകള്‍ തുറന്നുതരണമെന്ന് ആരും ആവശ്യപ്പെടില്ലെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരാണ് സമീപി ച്ചതെന്ന് ബിജെപി ഓര്‍ക്കണ മെന്നും നായിഡു പറഞ്ഞു. ശ്രീകാകുളം ജില്ലയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് നായിഡു ബിജെപി അധ്യക്ഷനെതിരേ തിരിച്ചടിച്ചത്. അമിത് ഷായുടെ അഹങ്കാരം നല്ലതിനല്ലെന്നു പറഞ്ഞ നായിഡു, 2014നു മുമ്പ് അമിത് ഷാ എവിടെയായിരുന്നെന്നും ചരിത്രം എന്തായിരുന്നെന്നും ചോദിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും നായിഡു മുന്നറിയിപ്പ് നല്കി. ചന്ദ്രബാബു നായിഡു അവസരവാദിയാണെന്നും ലോക്സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന ടിഡിപിയുമായി ഒരു സഖ്യവുമുണ്ടാകില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. സംസ്ഥാനത്ത് ടിഡിപിയുടെ നാളുകള്‍ എണ്ണപ്പെട്ടെന്നും വളഞ്ഞ വഴിയിലൂടെയാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായതെന്നും ഷാ ആരോപിച്ചു.
0 അഭിപ്രായങ്ങള്‍