കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും എട്ടിന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന് നിര്‍വഹിക്കും. വൈകുന്നേരം നാലിന് പോലീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 71 പഞ്ചായത്തുകളെയും അഴിമതിരഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പഞ്ചായത്ത് തലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഓഫീസിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്രസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ നാരായണന്, ജില്ലാ പ്രസിഡന്റ് മൈഥിലി രമണന്, സെക്രട്ടറി എം.രാഘവന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. പി.ഷാനവാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍