സിനിമാ ടിക്കറ്റുകളുടെ അധിക നികുതിക്ക് ഇളവു നല്‍കിയേക്കും

കൊച്ചി: സംസ്ഥാന ബജറ്റില്‍ സിനിമാ ടിക്കറ്റിന് ഏര്‍പ്പെ ടുത്തിയ അധിക നികുതി ഒഴിവാക്കിയേക്കും. താരസംഘ ടനയായ അമ്മയിലെ ഭാരവാഹി കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതു സംബ ന്ധിച്ചു കൂടിക്കാഴ്ച നടത്തി. വി നോദനികുതി വര്‍ധന അടക്കം സിനിമാ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി, ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃ ഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയെ കണ്ടത്.സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കു സര്‍ക്കാര്‍ ഒപ്പമുണ്ടാ കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റിലെ വിനോദ നികുതി വര്‍ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കു ന്നത് ഒഴിവാക്കാന്‍ ഇടപെടണ മെന്നാവശ്യപ്പെട്ടാണു സംഘം മുഖ്യമന്ത്രിയെ കണ്ടത്. എറണാകുളം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച നിവേദനവും കൈമാറി. മുഖ്യമന്ത്രി യെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ധനമന്ത്രി അടക്കമുള്ളവരുമായി വിഷയം ചര്‍ച്ചചെയ്ത് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാ മെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. വിഷയം അടുത്ത മന്ത്രിസഭ ചര്‍ച്ച ചെയ്യുമെ ന്നു മുഖ്യമന്ത്രി അറിയിച്ചതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സിനിമാ ടിക്കറ്റില്‍ 10 ശതമാനം നികുതി ചുമത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്ന ബജറ്റ് നിര്‍ദേശത്തെ ക്കുറിച്ചാണ് പ്രധാന ആക്ഷേപം. 100 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റു കള്‍ക്ക് ഇപ്പോള്‍ 10 ശതമാനവും 100 രൂപയ്ക്കു മുകളിലുള്ള വയ്ക്ക് 15 ശതമാനവുമാണ്‌നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാന നികുതിയിലെ 10 ശതമാനം വരുന്നതോടെ ഇത് 25 ശതമാനം ഉയരുമെന്നാണു സംഘടനാ നേതാക്കള്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍