കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മോദി ശ്രമിക്കുന്നുവെന്ന് വേണുഗോപാല്‍

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നരേന്ദ്ര മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനമാണ് യെദിയൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഭരണം തുടരും. സര്‍ക്കാരിന് യാതൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ എംഎല്‍എമാര്‍ക്ക് വിലപറയുകയാണ്. 18 എംഎല്‍എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. കൂടാതെ വിവിധ എംഎല്‍എമാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നുവെന്നും മോദി ഇതിന് ഉത്തരം പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍