കേരളത്തിന്റേത് സ്ത്രീപുരുഷ ഭേദമില്ലാത്ത പാരമ്പര്യം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണിതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സ്ത്രീ പുരുഷ ഭേദമില്ലാത്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. 
സ്ത്രീ തുല്യതയും സാമ്പത്തിക സ്വാശ്രയത്തവും ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ മിഷനും പാറശാല പഞ്ചായത്തും സംയുക്തമായി പാറശാലയിലെ അപ്പാരല്‍ പാര്‍ക്കില്‍ നിര്‍മിച്ച കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.40 ലക്ഷം രൂപയാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണചെലവ്.
പാറശാല പഞ്ചായത്തിലെ 61 പേര്‍ക്ക്പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍