ബൈക്കില്‍ പോയ യുവാവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല കവര്‍ന്നു

ചെങ്ങന്നൂര്‍:ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു.ആല പെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാര്‍ത്തികയില്‍ ഗണേഷ് കരുണാകരന്‍ നായരെ (39)യാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ച് ഒന്‍പതര പവന്റെ മാല തട്ടിയെടുത്തത്.ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ പെണ്ണുക്കര പള്ളിമുക്ക് റോഡിലാണ് സംഭവം .ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേഷിനെ പെണ്ണുക്കര സെന്റ് തോമസ് മാര്‍ത്തോമ പള്ളിയുടെ സമീപം വച്ച് മറ്റൊരു ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ റോഡിനു കുറുകെ ബൈക്ക് നിറുത്തി തടഞ്ഞു. ഗണേഷിന്റെ കൈകളിലുള്ള ടാറ്റു എവിടെയാണ് ചെയ്തത് എന്ന് ചോദിച്ച ശേഷം കവറില്‍ കരുതിയ മുളകുപൊടി മുഖത്തു വിതറി മര്‍ദ്ദിക്കുകയായിരുന്നു.ഇതിനിടയില്‍ ഒരാള്‍ ഗണേഷിന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞ ഗണേഷിനെ ബൈക്കില്‍ നിന്ന്ചവിട്ടി റോഡിലിട്ടു.തുടര്‍ന്ന് ഇവര്‍ മാല പൊട്ടിച്ചെടുത്ത ശേഷം ബൈക്കില്‍ രക്ഷപ്പെട്ടു.ഗണേഷിന്റെ നിലവിളി കേട്ടെത്തിയവര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ബഹറിനില്‍ ജോലിയായിരുന്ന ഗണേഷ് നാട്ടിലെത്തി മസ്തിഷക സംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍