സാന്ത്വന പരിചരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യപങ്ക്: കെ.എന്‍ ബാലഗോപാല്‍

കൊല്ലം : സാന്ത്വന പരിചരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യപങ്കുവഹിക്കാനാകുമെന്ന് കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് ഫെഡറേഷന്‍ പ്രസിഡന്റ് കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.കേരള സംസ്ഥാന യുവജന കമ്മീഷന്റേയും ജില്ലയിലെ കോളേജ് യൂണിയനുകളുടെയും നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാന്ത്വന പരിചരണത്തില്‍ ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് ഫെഡറേഷന്‍ നടത്തുന്നത്. സ്റ്റുഡന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് കൊല്ലം കെയറിന്റെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുവജന കമ്മീഷന്‍ അംഗം വി.വിനില്‍ അധ്യക്ഷനായി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എം.ഹരികൃഷ്ണന്‍, മെഡിക്കല്‍ കോളേജ് വികസന സമിതി അംഗം കെ.സേതുമാധവന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ജയപ്രകാശ്, നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ വി.ഗണേഷ്,കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സാറാ വര്‍ഗീസ്, സൂപ്രണ്ട് ഡോ.റ്റി.എസ്.ശരവണകുമാര്‍, ആര്‍ എം ഒ ഡോ.ഹബീബ് നസിം, ശ്യാം മോഹന്‍, ആദര്‍ശ് എം.സജി, യുവജന കമ്മീഷന്‍ വോളന്റിയര്‍മാരായ ടി.ആര്‍.ശ്രീനാഥ്, സന്ദീപ് അര്‍ക്കന്നൂര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്.അര്‍ജുന്‍, സജീവ്, യുവജന കമ്മീഷന്‍ അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ എ.എന്‍.സീനഎന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ.എ.നിസാര്‍, കെ.ജി.ശിവപ്രസാദ്, എം.എസ്.ശ്രീദേവി എന്നിവര്‍ ക്ലാസെത്തു. ജില്ലയിലെ കോളേജുകളില്‍ സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍