വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കും: മന്ത്രി ശൈലജ

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് അനുയോജ്യമായ സ്ഥലം കണ്ടെത്തി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ആരോഗ്യജാഗ്രത 2019 ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. നിലവിലെ സ്ഥലം അനുയോജ്യമല്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി എത്രയും വേഗം മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ കാര്യമാണ്. ആശാ വര്‍ക്കര്‍മാരെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതിനാല്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. ആരോഗ്യമുള്ള ജനതയുണ്ടാകുമ്പോഴാണ് രാജ്യം പുരോഗതി കൈവരിക്കുക രോഗ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പ്രവര്‍ത്തന നടത്തിയതുകൊണ്ടാണ് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍. കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ്, എല്‍എഫ് യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. നിമിഷ, ഡോ.നൂന മര്‍ജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍