ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നു

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനും വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ 1008 പോളിംഗ് ലൊക്കേഷനുകളില്‍ പര്യടനം നടത്തുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനും ഉപയോഗിച്ച് വോട്ട് ചെയ്ത് പരിശീലിക്കാനായി ഓരോ കേന്ദ്രത്തിലും ഒന്നര മണിക്കൂര്‍ വീതം ചെലവഴിക്കും. വിവിപാറ്റ് മെഷീനിലെ പ്രിന്ററില്‍ വോട്ട് ചെയ്തതിന്റെ വിവരങ്ങള്‍ അച്ചടിച്ച സ്ലിപ്പ് കാണാന്‍ കഴിയും. ഈ സ്ലിപ്പ് ഏഴ് സെക്കന്റ് നേരം മാത്രമേ കാണാന്‍ സാധിക്കൂ. ശേഷം പ്രിന്ററിന്റെ ഡ്രോപ്പ് ബോക്‌സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. 11 മുതലാണ് പര്യടനം നടത്തുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏഴിന് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍