പ്രളയത്തിന് ശേഷം ഇതാദ്യമായി ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമാ യുള്ള ചെറുതോണി ഡാമിന്റെ അഞ്ച്  ഷട്ടറുകളും ഉയര്‍ത്തി ഒരു മിനിറ്റിന് ശേഷം താഴ്ത്തി. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറിനും ഡാമിന്റെ കോണ്‍ക്രീറ്റിംഗിനും ഇടയില്‍ ചെളി യും വെള്ളവും കെട്ടിക്കിടക്കുന്നത് ഷട്ടര്‍ തുരുമ്പെടുക്കുന്നതിന് കാരണ മാകും. ഇത് ഒഴിവാക്കാനാണ് ഷട്ടര്‍ തുറന്നത്. തുടര്‍ന്ന് ബോട്ടില്‍ ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. 2372 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഈ നിരപ്പിലാണ് ഷട്ടര്‍. ജലനിരപ്പ് ഇതിലും താഴ്ന്നാല്‍ വെള്ളം പുറത്തേക്ക് ഒഴുകില്ല. നിലവില്‍ ഡാമിന്റെ പരമാവധി ശേഷിയുടെ 66 ശതമാനമാണ് ജലം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍