സിബിഐ സുപ്രീംകോടതിയില്‍ഹര്‍ജി ഇന്ന് പരിഗണിച്ചില്ല; എന്താണ് തിടുക്കമെന്ന് ചീഫ് ജസ്റ്റീസ്

ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാരി നെതിരായ സിബിഐയുടെ കോട തി യലക്ഷ്യ ഹര്‍ജി പരിഗണിക്കു ന്നത് സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ ത്.ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്നും ഹര്‍ജി ഇന്ന് പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീച്ചത്. ഹര്‍ജിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. ഇന്നലെ കൊല്‍ക്കത്ത സിറ്റി പോലീ സ് കമ്മീഷണറുടെ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ സിബി ഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വെന്നും അ സാ ധാരണ സാഹചര്യമാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ എന്താണ് തിടുക്ക മെന്ന് ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗൊഗോയ് ചോദിച്ചു. സിബിഐയുടെ ആവശ്യം തള്ളിയ കോടതി, ഹര്‍ജി നാളെ പരിഗണിക്കാമെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍