കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും

കൊച്ചി: എസ്പിസിഎസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനും വിജ്ഞാനോത്സവത്തിനും ഇന്ന് തുടക്കമാകും. കൊച്ചി മറൈന്‍ ഡ്രൈവിലെ പ്രദര്‍ശനനഗരിയില്‍ വൈകുന്നേരം ആറിന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രഫ. എം.കെ. സാനു ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, കൃതി കോഓര്‍ഡിനേറ്റര്‍ ജോബി ജോണ്‍, കൃതി ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. കഥാകൃത്ത് ടി. പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിക്കും. 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള സന്ദര്‍ശിക്കും.പത്തു ദിവസവും വൈകുന്നേരം 6.30 ന് പ്രദര്‍ശന നഗരിയോട് ചേര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍