ഇന്ത്യയിലെ 'മനോഹരമായ ശൗചാലയങ്ങള്‍' കാണാന്‍ വിദേശികള്‍ വരും: പ്രധാനമന്ത്രി

കുരുക്ഷേത്ര: ശൗചാലയങ്ങള്‍ കാണാന്‍ ഇന്ത്യയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഒരു കാലമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ശൗചാലയങ്ങളുടെ നിറവും വൃത്തിയും ഭംഗിയും സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.യൂറോപ്പില്‍ വീടുകളുടെ ചുവരുകളില്‍ ധാരാളം പെയിന്റിംഗുകളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ട്. അതുപോലെ ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷകമായ രീതിയില്‍ ഗ്രാമങ്ങളിലെ ശൗചാലയങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഇതു കാണാന്‍ ഒരുനാള്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍