കെട്ടിട വാടക നിയന്ത്രണനിയമം ഉടന്‍: മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: വാടകക്കാരന്റെയും കെട്ടിട ഉടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ പുതിയ കെട്ടിട വാടക നിയന്ത്രണ നിയമം നിലവില്‍ വരുമെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. വി.കെ.സി. മമ്മദ് കോയയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വ്യാപാരി വ്യവസായി സംഘടനകളുമായും കെട്ടിട ഉടമകളുമായും ചര്‍ച്ച ചെയ്ത് തയാറാക്കിയ കരട് ബില്‍ നിയമവകുപ്പില്‍ അയച്ചിരുന്നു.വാടകകെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വാണിജ്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍