കാസര്‍ഗോഡ് സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയുടെ സമഗ്രവികസനത്തിന് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി നടപ്പാക്കാനായി സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍ഗോഡ് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിശദമായ പഠനങ്ങള്‍ക്കുശേഷമാണു പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2013-14 മുതല്‍ 2017-18 വരെ ആകെ 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയി. 201819ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുന്നു കാസര്‍ഗോഡ് പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് 13.08.2014ല്‍ വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ് വികസന പാക്കേജിന്മേലുള്ള പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കുന്നതു ജില്ലാ ഭരണകൂടമാണ്. പദ്ധതികള്‍ തയാറാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്കു ജില്ലാഭരണകൂടത്തെ അറിയിക്കാം. ജില്ലാ കളക്ടര്‍ക്കു വിവിധ ചുമതലകള്‍ നിര്‍വഹിക്കേണ്ടിവരുന്നതിനാലാണ് പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കാനും മേല്‍നോട്ടത്തിനുമായി ഒരു സ്‌പെഷല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍