ആലുവപ്പുഴയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്നു സൂചന

ആലുവ: പെരിയാറിന്റെ കൈവഴിയില്‍ ആലുവ യുസി കോളജിനു സമീപം വിദ്യാഭവന്‍ സെമിനാരിയോടു ചേര്‍ന്നുള്ള കുളിക്കടവില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയ മൃതദേഹം യുവതിയുടേതെന്നു പോലീസ് സ്ഥിരീകരിച്ചു. പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആലുവ ഈസ്റ്റ് പോലീസ് ഇന്നു കരയ്‌ക്കെടുത്തു ഇന്‍ക്വസ്റ്റ് തയാറാക്കി. കുളിക്ക ടവില്‍ ഒഴുകിയെത്തിയ മൃതദേഹം മരക്കുറ്റിയില്‍ തടഞ്ഞു നില്‍ക്കുക യായിരുന്നു. കണ്ടെത്തിയത് രാത്രിയിലായ തിനാല്‍ ഇന്നു രാവിലെയാണ് പോലീസ് മൃതദേഹം പരിശോധിച്ചത്. കൊലപാതകമാണെന്ന നിഗമനത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചൊവ്വാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തി യിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അടുത്ത ദിവസങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍