മോദി സ്ഥാനമൊഴിയുമ്പോള്‍ ഞാനും രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറും: മോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് സ്മൃതി ഇറാനി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാ നമൊഴിയുമ്പോള്‍ താനും രാഷ്ട്രീ യത്തി ല്‍ നിന്ന് പിന്മാറുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈ ല്‍ വകുപ്പ് മന്ത്രി സമൃതി ഇറാനി. പൂനെയി ല്‍ വേര്‍ഡ് കൊണ്ട് ഫെസ്റ്റിവലില്‍ സംസാ രിക്ക വെയാണ് അവര്‍ ഇക്കാര്യം വ്യക്തമാ ക്കിയത്. എപ്പോ ഴാണ് സ്മൃതിയെ പ്രധാന സേവകാ യി (പ്രധാനമന്ത്രി)യായി കാണാ ന്‍ സാധിക്കുക എന്ന് കാണികള്‍ ചോദിച്ചി രുന്നു. ഒരിക്കലുമില്ല, ഞാന്‍ രാഷ്ട്രീയ ത്തി ല്‍ എത്തിയത് നേതാവാകാനല്ല. മികച്ച നേതാ ക്കന്മാരുടെ കീഴില്‍ ജോലി ചെയ്യാനാണ്. മുന്‍പ് അടല്‍ ബിഹാരി വാജ്‌പേയ്‌ ക്കൊപ്പവും ഇപ്പോള്‍ നരേന്ദ്രമോദിക്ക് കീഴിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അവര്‍ പറ ഞ്ഞു.'എന്നാണോ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത് ആ ദിവസം ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്നും' അവര്‍ വ്യക്തമാക്കി. 'നിങ്ങള്‍ കരുതുന്നുണ്ടാകും മോദി അധിക കാലം പ്രധാനമന്ത്രി സ്ഥാനം തുടരില്ലെന്ന്, എന്നാല്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇനിയും നിരവധി വര്‍ഷങ്ങള്‍ സജീവമായി തന്നെ ഉണ്ടാകും' സ്മൃതി പറഞ്ഞു. മോദിയല്ലാതെ മറ്റാരുടെ കീഴിലാണ് ജോലി ചെയ്യാന്‍ താല്പര്യമെന്ന് വീണ്ടും ചോദ്യം ഉയര്‍ന്നപ്പോള്‍ നിതിന്‍ ഗഡ്കരിക്കും രാജ്‌നാഥ് സിംഗിനും കീഴിലാണല്ലോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്മൃതി മറുപടി പറഞ്ഞു. സ്ത്രീകളില്‍ ആരാധന തോന്നിയത് സുഷമാ സ്വരാജിനോടും സുമിത്രാ മഹാജനോടുമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കന്മാരുടെയും ട്രോളുകള്‍ക്കും താന്‍ ഇരയായിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും താന്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്മൃതി ഇറാനി സദസ്സിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍