റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതി

ന്യൂഡല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസില്‍ പരാതി നല്‍കി. എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗാണ് ഡല്‍ഹിയിലെ നോര്‍ത്ത് അവന്യു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. റഫാല്‍ കരാറില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര സിബിഐ സംവിധാനം പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് കാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. തന്റെ ഓഫീസും കോല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസും റെയ്ഡു ചെയ്തതുപോലെ നടപടി സ്വീകരിക്കണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍