പ്രണയദിനത്തില്‍ നേപ്പാളിന് ഇന്ത്യയില്‍ നിന്നും ഒന്നര ലക്ഷം റോസാപൂക്കള്‍

കാഠ്മണ്ഡു: പ്രണയദിനത്തില്‍ നേപ്പാളിന് ഇന്ത്യ നല്‍കുന്നത് 1.5 ലക്ഷം പനിനീര്‍ പൂക്കളാണ്. എന്നാല്‍ നേപ്പാളിനോടുളള പ്രണയം കൊണ്ടൊന്നുമല്ല ഇത്. വാലന്റൈന്‍സ് ഡേയില്‍ ആവശ്യക്കാരേറുന്നതിനാല്‍ 1,60,000 റോസാപ്പൂക്കള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് നേപ്പാള്‍. 90 ലക്ഷം രൂപയാണ് വില. കൊല്‍ക്കത്തയില്‍ നിന്നും ബംഗളുരുവില്‍ നിന്നുമാണ് പ്രധാമായി പൂക്കള്‍ ശേഖരിക്കുക.ഇത്തവണത്തെ പ്രണയ ദിനത്തില്‍ രണ്ട് ലക്ഷത്തോളം പൂക്കള്‍ ആവശ്യമായിവരുമെന്നാണ് നേപ്പാള്‍ കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പുറമെ അന്‍പതിനായിരത്തോളം പൂക്കള്‍ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കും. കഴിഞ്ഞ വര്‍ഷം 78 ലക്ഷം രൂപയ്ക്കാണ് നേപ്പാള്‍ ഇന്ത്യയില്‍ നിന്ന് പൂക്കള്‍ വാങ്ങിയത്. അതി ശൈത്യത്തെ തുടര്‍ന്ന് ഇത്തവണ നേപ്പാളില്‍ പനിനീര്‍ കൃഷി പ്രതിസന്ധിയിലാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍