ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് കോടിയേരി

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ അടവു നയം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനു വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാനായി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു അടവു നയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍