വ്യാജ യൂണിവേഴ്‌സിറ്റി: ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

വാഷിംഗ്ടണ്‍ ഡിസി: കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി യുഎസില്‍ തങ്ങാന്‍ പണം ചെലവാക്കിയവരെ കുടുക്കാനായി യുഎസ് അധികൃതര്‍ തന്നെസ്ഥാപിച്ച വ്യാജ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താന്‍ നീക്കമെന്നു റിപ്പോര്‍ട്ട്.അറസ്റ്റിലായ 130 പേരില്‍ 129 പേരും ഇന്ത്യക്കാരാണ്. ഏതാനും പേരെ വിട്ടയച്ചെങ്കിലും ഇവര്‍ ഇലക്‌ട്രോണിക് ടാഗ് ധരിക്കണം. ഇവരുടെ നീക്കങ്ങള്‍ അധികൃതര്‍ക്കു നിരീക്ഷിക്കാനാണിത്. നാടുകടത്തിയാല്‍ ഇവര്‍ക്ക് ഉടനെയെങ്ങും യുഎസില്‍ തിരിച്ചെത്താനാവില്ല. അറസ്റ്റില്‍ നിന്നു രക്ഷപ്പെട്ട പലരും സ്വമേധയാ നാടുവിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റിലായ എട്ട് ഇന്ത്യന്‍ വംശജര്‍ കോടതിയില്‍ നിരപരാധികളാണെന്നു വാദിച്ചു. ഇതില്‍ എച്ച്1ബി വീസക്കാരനായ പനിദാപ് ക്രാന്തിക്ക് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. യുഎസ് ആഭ്യന്തരസുരക്ഷാ വകുപ്പാണ് ഡിട്രോയിറ്റില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ എന്ന വ്യാജയൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. വ്യാജ യൂണിവേഴ്‌സിറ്റിയാണെന്ന് വിദ്യാര്‍ഥിക്കറി യാമായിരുന്നുവെന്ന് യുഎസ് അധികൃതര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍