റഫാല്‍ : പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധഇടപാട് വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം കോണ്‍ഗ്രസ് പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ പ്രതിഷേധിച്ചത്. അതിനിടെ റഫാല്‍ ക്രമക്കേടില്‍ പുതിയ തെളിവുകള്‍ പുറത്ത്. ഇന്ത്യന്‍ ചര്‍ച്ചാ സംഘം കരാറിനോട് വിയോജിച്ചു. ഏഴംഗ സംഘത്തില്‍ മൂന്ന് പേരും വിയോജന കുറിപ്പെഴുതി. യു.പി.എ കാലത്തെ കരാറിനെക്കാള്‍ മികച്ചതെന്ന വാദവും സംഘം തള്ളി. പ്രധാനമായും വിയോജിപ്പറിയിച്ചത് വിലയുടെ കാര്യത്തിലും ഡെലിവറി ഷെഡ്യൂളിന്റെ കാര്യത്തിലുമാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സമയം കൊണ്ട് 36 വിമാനങ്ങളില്‍ 18 എണ്ണം എത്രയും വേഗം കൈമാറുമെന്ന കാര്യം തെറ്റാണെന്നും സംഘം എഴുതിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍