ട്വിറ്ററില്‍ താരമായി മായാവതി

ലക്‌നോ: ട്വിറ്ററില്‍ താരമായി ബിഎസ്പി നേതാവ് മായാവതി. അറുപത്തി മൂന്നാം വയസില്‍ നൂതന തെരഞ്ഞെടുപ്പ് മാര്‍ഗങ്ങള്‍ക്ക് വഴങ്ങി മായാവതി പുതിയ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പരമ്പരാഗത പ്രചാരണ മാര്‍ഗങ്ങള്‍ സ്വീകരിച്ച മായാവതി ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിലേക്കും കയറുകയാണ്. ജനുവരി 22നായിരുന്നു മായാവതിയുടെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ മായാവതിയെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററിലേക്ക് സ്വാഗതം ചെയ്തു. ഇതിനു പിന്നാലെ മായാവതി ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍