കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രിയങ്കയ്ക്കു പ്രത്യേക മുറി

ന്യൂഡല്‍ഹി: കിഴക്കന്‍ യുപി യുടെ ചുമതല നല്‍കി എഐ സിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി രുന്ന പ്പോള്‍ രാഹുല്‍ ഗാന്ധി ഉപയോ ഗി ച്ച മുറിയാണ് പ്രിയങ്കയ്ക്കു നല്‍കിയിരിക്കുന്നത്. കോണ്‍ ഗ്രസ് അധ്യക്ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മുറിക്ക് വളരെ അടുത്താണിത്. വിദേശ യാത്രയ്ക്കുശേഷം തിങ്കളാഴ്ച തിരികെ എത്തിയ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പുതിയ മുറി തയാറാക്കിയതും പ്രിയങ്കയുടെ പേരെഴുതിയ ബോര്‍ഡ് ചുവരില്‍ പതിച്ചതും. സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും പ്രിയങ്ക ഇതുവരെ ഓദ്യോഗികമായി ചുമതലയേറ്റെടുത്തിട്ടില്ല. കുംഭമേളയ്ക്കുശേഷം ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചന. അതേസമയം, ശനിയാഴ്ച നടക്കുന്ന പിസിസി അധ്യക്ഷന്മാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ആലോചിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍