പശുവല്ല, മനുഷ്യനാണ് പ്രധാനം; മധ്യപ്രദേശ് സര്‍ക്കാരിനെതിരേ സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്ത്. പശു സംരക്ഷണത്തെക്കാള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അതിനായിരുന്നു പ്രധാന്യം നല്‍കേണ്ടിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു.
ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാന്‍ സര്‍ക്കാര്‍ മധ്യപ്രദേശിന്റേതില്‍നിന്നു വ്യത്യസ്തമായി നിലപാടാണ് സ്വീകരിക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ. എന്നാല്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കേണ്ട വിഷയങ്ങളുണ്ട്. പശു സംരക്ഷണത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്നുമാണ് ഞാന്‍ കരുതുന്നത്. മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ് സച്ചിന്‍ പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കമല്‍നാഥ് സര്‍ക്കാരിനെതിരേ രംഗത്തെത്തി. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍