കാരാട്ട് റസാഖിന് ആശ്വാസം; തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വത ന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെ ടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. സുപ്രീംകോടതിയാണ് വിധി സ്റ്റേ ചെയ്തത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ വോട്ടു ചെയ്യാന്‍ റസാഖിന് അധികാരമില്ല. ആനുകൂല്യങ്ങള്‍ കൈ പ്പറ്റരുതെന്നും സുപ്രീം കോടതി നിര്‍ ദേശിച്ചു.എതിര്‍ സ്ഥാനാര്‍ഥി എം. എ. റസാഖിനെ അപകീര്‍ത്തി പ്പെടു ത്തുന്ന ഡോക്യുമെന്ററി തെര ഞ്ഞെടുപ്പു പ്ര ചാ രണവേളയില്‍ മണ്ഡലത്തി ലുട നീ ളം പ്രദര്‍ശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി വോട്ടര്‍മാരായ കെ.പി. മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ഏ ബ്രഹാം മാത്യു തെരഞ്ഞെടുപ്പ് റദ്ദാക്കിയ ത്.  എതി ര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ എം.എ. റസാഖിനെ വിജയിയായി പ്രഖ്യാപിക്ക ണ മെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അനു വദിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് 573 വോട്ടിനാണു വിജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍