പുതിയ വാടക നിയമം ഉടന്‍ പാസാക്കണമെന്ന്

പാലാ: പുതിയ വാടകനിയമം ഉടന്‍ പാസാക്കണമെന്ന് ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ വാടക നിയമത്തില്‍ ഭേദഗതി വരുത്താനുള്ള വ്യാപാരികളുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അഞ്ച് വര്‍ഷക്കാലം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ വാടകനിയമത്തിന് രൂപം നല്‍കിയതെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വാടകക്കാര്‍ക്ക് അനുകൂലമായി ഭേദഗതി വരുത്താനുള്ള ഗൂഢനീക്കം നടക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പാസാകേണ്ട പുതിയ വാടകനിയമം വ്യാപാരിസംഘടനകളുടെ സമ്മര്‍ദത്തിന്റെ ഫലമായി മരവിച്ചിരിക്കുകയാണെന്നും അസോസിയേ ഷന്‍ വ്യക്തമാ ക്കി. പ്രസിഡന്റ് ടോമി ഈപ്പന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി വി.എ. സെയ്ദ്മുഹമ്മദ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംഘടനാ തീരുമാനങ്ങള്‍ വിശദീകരിച്ചു.കെട്ടിടഉടമകളെയും വാടകക്കാരെയും പരമാവധി സംരക്ഷിച്ചുകൊണ്ടുള്ള ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കില്ലെന്നും യോഗം അറിയിണ്ടച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍