മോദിയുടെ ആസാദി പാട്ടിന് രാഹുലിന്റെ മറുപടി, ട്വിറ്ററില്‍ പോര് മുറുകുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി യുടെയും സ്വന്തം പാര്‍ട്ടി യുടെ യും നേട്ടങ്ങള്‍ വിവരിച്ച് കൊ ണ്ടും എതിര്‍പാര്‍ട്ടിക്കാരനെ വിമര്‍ശിച്ച് കൊണ്ടുമുള്ള പാട്ടു കള്‍ രംഗപ്ര വേശം ചെയ്യാ റു ണ്ട്. മലയാളത്തില്‍ പുറത്തിറങ്ങിയ ചില രാഷ്ട്രീയ പാരഡി ഗാനങ്ങ ള്‍ ജനങ്ങള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് ഇത്തരം പാട്ടുകള്‍ക്കുള്ള ജനപ്രീതി തെളിയിക്കുന്നു. ഇന്ന് കാലം മാറി. പ്രചാ ര ണം സൈബര്‍ ലോകത്തേക്ക് വഴിമാറിയ പ്രചാരണ രംഗത്തും പക്ഷേ പാട്ടുകള്‍ക്ക് സ്ഥാനമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിന്  മുമ്പ് തന്നെ ഇത്ത രത്തില്‍ പാട്ടുകള്‍ ഇറക്കി സൈബര്‍ ലോക ത്ത് മത്സരം കടുപ്പിക്കു കയാണ് പാര്‍ട്ടികള്‍.ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവാ യിരുന്ന കനയ്യ കുമാര്‍ അവതരിപ്പിച്ച ആസാദി മുദ്രാവാ ക്യം അന്ന് ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. പട്ടിണിയില്‍ നിന്നും സാമ്രാജത്ത്വത്തില്‍ നിന്നും വര്‍ഗീയതില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന കനയ്യ കുമാ റിന്റെ മുദ്രാവാക്യം യുവമനസുകളെ കീഴടക്കി. എന്നാല്‍ അന്ന് ആര്‍ക്കെതിരെ ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയോ അവര്‍ തന്നെ ഇപ്പോള്‍ ആസാദി മുദ്രാവാക്യവുമായി രംഗത്തെത്തിയിരി ക്കുകാ ണ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി ബി.ജെ.പിയാണ് ആദ്യം ആസാദി മുദ്രാവാക്യം പുറത്തുവിട്ടത്. കോണ്‍ഗ്രസില്‍ നിന്നുള്ള സ്വാതന്ത്യം വേണമെന്നാണ് ബി.ജെ.പി യുടെ ഗാനത്തിന്റെ ഇതി വൃത്തം. രണ്‍വീര്‍ കുമാറിന്റെ ഗല്ലി ബോയ് എന്ന സിനിമയി ലെ ആസാദി ഗാനമാണ് ബി.ജെ.പി ഉപയോ ഗിച്ചത്.ഇതിന് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെ ത്തി. സമാന ഗാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാ പ നങ്ങളും രാജ്യത്ത് നടന്ന ദളിത് കൂട്ടക്കൊല, അക്രമങ്ങള്‍, അഴിമതി തുടങ്ങിയ വിഷയ ങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടു ന്നത്. തന്നെ പ്രധാനമന്ത്രി ആക്കേ ണ്ടെന്നും പകരം രാജ്യത്തിന്റെ കാവല്‍ക്കാരനാ ക്കണമെ ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന പ്രസംഗവും കാവല്‍ ക്കാ രന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ഇതില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു. വീഡിയോകള്‍ക്ക് പിന്നാലെ പരസ്പരം ആരോപ ണങ്ങ ളുമായി ഇരുവിഭാഗവും രംഗത്തെത്തിയത് ട്വിറ്ററില്‍ പുതിയ പോരി ന് തുടക്കം കുറിച്ചി ട്ടുണ്ട്.2014ല്‍ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യ മന്ത്രിയില്‍ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചതിന് പിന്നിലും ചില പാട്ടുകളുടെ സ്വാധീനമുണ്ട്.നരേന്ദ്ര മോദിയെ വീണ്ടും പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നമോ എഗയ്ന്‍ എന്നൊരു പാട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍