കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ചരക്കുകയറ്റുമതിയില്‍ വന്‍വര്‍ധന

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ചരക്കുക യറ്റുമതിയില്‍ 54.2 ശതമാനം വര്‍ധന. ആഭ്യന്തര ചരക്കു വിനിമയതോത് ഇരുപതു ശതമാനമായും വര്‍ധിച്ചു. ഏപ്രില്‍, ഡിസംബര്‍ കാലഘട്ടത്തില്‍ അന്താരാഷ്ട്ര ചരക്കുകയറ്റുമതി 1635 ടണ്ണില്‍നിന്ന് 6820 ടണ്‍ ആയാണ് ഉയര്‍ന്നത്. നിലവിലെ സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഒമ്പതുമാസത്തിലാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഒന്നരവര്‍ഷംമുമ്പാണ് അന്താരാഷ്ട്ര ചരക്കുകയറ്റുമതിയില്‍ കോയമ്പത്തൂര്‍ വിമാനത്താവളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. മെഷീനുകള്‍, തുണിത്തരങ്ങള്‍, പച്ചക്കറി തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.ചരക്കുകയറ്റുമതിയില്‍ മാസത്തില്‍ അറുപതുമുതല്‍ നൂറുടണ്‍ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്ന് കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ, സിംഗപ്പൂര്‍, കൊളംമ്പോ എന്നിവിടങ്ങളിലേക്ക് കോയമ്പത്തൂരില്‍നിന്നും നേരിട്ട് കയറ്റി അയയ്ക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍