മാര്‍ക്കോണിയായി ജയറാം എത്തി

മാര്‍ക്കോണി മത്തായി എന്ന ടൈറ്റില്‍ കഥാപാത്രമായി ജയറാം കാമറയ്ക്ക് മുന്നിലെത്തി. സനില്‍ കളത്തി ല്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയുടെ രണ്ടാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരിയില്‍ ആരംഭിച്ചത്. ഗോവയിലായിരുന്നു ആദ്യ ഷെഡ്യൂള്‍.അതില്‍ ജയറാമുണ്ടായിരുന്നില്ല. ആത്മീയ രാജനാണ് നായിക . മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മറ്റൊരു താരം. മാര്‍ച്ച് ആദ്യം വിജയ് സേതുപതി എത്തും. ആറു ദിവസത്തെ ഡേറ്റാണ് താരം നല്കിയിട്ടുള്ളത്.രജീഷ് മിഥിലയും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, വാരിക്കുഴിയിലെ കൊലപാതകം എന്നീ സിനിമകളുടെ സംവിധായകനാണ് രജീഷ്. കാമറ സജന്‍ കളത്തില്‍. സത്യം മൂവീസാണ് നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍