സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെ : കോടിയേരി

പത്തനംതിട്ട: കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ കേസ ന്വേഷണത്തെക്കുറിച്ച് മനസ്സിലാ ക്കാതെയാണ് സി.ബി.ഐ. അന്വേഷണം ചിലര്‍ ആവശ്യ പ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍. ഇരട്ടകൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ അതിന്റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടത്.കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സി.ബി.ഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പൊലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബം സി.ബി.ഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെ. കേസന്വേഷണത്തെ പറ്റി മനസിലാക്കാത്തത് കൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അന്വേഷണം നടന്നുവരുന്നതേയുള്ളു കോടിയേരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍