മതാന്തരസൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യം: ജസ്റ്റീസ് ഷംസുദ്ദീന്‍

കൊച്ചി: മതാന്തരസൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജസ്റ്റീസ് പി. കെ. ഷംസുദ്ദീന്‍. വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സിലിന്റെ (ഡബ്ല്യുഎഫ്‌ഐആര്‍സി) ആഭിമുഖ്യത്തില്‍ കലൂര്‍ എസിഎസ് സ്‌കൂളില്‍ ആരംഭിച്ച ഹാര്‍മണി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ്ബിന്റെ ലോഗോ ജസ്റ്റീസ് പി. കെ. ഷംസുദ്ദീന്‍ സ്‌കൂള്‍ മാനേജര്‍ പി. എ. തമ്പിക്കു നല്‍കി പ്രകാശനം ചെയ്തു. സ്വന്തം മതവിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഇതരമതങ്ങളെ ആദരിക്കാനും വ്യത്യസ്തതകളെ ആഘോഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണു ഹാര്‍മണി ക്ലബ്ബിന്റെ ലക്ഷ്യമെന്നു ഡബ്ല്യുഎഫ്‌ഐആര്‍സി സെക്രട്ടറി ജനറല്‍ ഫാ. റോബി കണ്ണന്‍ചിറ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍