അമ്മയെ അനാഥരാക്കുന്നവര്‍ പാഴ് ജന്മങ്ങള്‍

പത്തനാപുരം: ജന്മം നല്‍കിയ അമ്മയെ അനനാഥരാക്കുന്ന മക്കള്‍ പാഴ് ജന്മങ്ങളാണെന്ന് പ്രശസ്ത പ്രകൃതി ചികിത്സാ വിദഗ്ധന്‍ ഡോ. ഹംസ മടിക്കൈ അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന 1501 ാ മത് ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അമ്മ സത്യം; അച്ഛന്‍ സങ്കല്‍പം എന്നാണ് പ്രമാണം. മാതാവും പിതാവും ഗുരുവും ദൈവമാണെന്ന സങ്കല്‍പ്പത്തില്‍നിന്ന് വേണമെങ്കില്‍ പിതാവിനെയും ഗുരുവിനെയും ഒഴിവാക്കാം. എന്നാല്‍ അമ്മയെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. നമ്മള്‍ പറഞ്ഞുനടക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിനപ്പുറമാണ് മാതാവിന്റെ വിലയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മരണാനന്തരം, തണുത്തുവിറങ്ങലിച്ച ശരീരത്തിന്റെ വിരല്‍ത്തുമ്പില്‍ മകനുവേണ്ടിമാത്രം കുറച്ചുനേരം ഇത്തിരി ചൂട് ബാക്കിവെച്ച സ്വന്തം ഉമ്മയുടെ കഥ വികാരഭരിതനായി അദ്ദേഹം സദസിനോട് പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ആമുഖ പ്രസംഗം നടത്തി. ചടങ്ങില്‍ സൗദിഅമേരിക്കന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്‍. അബ്ദുള്‍ സലാം, റിട്ട. പ്രഫ. മഹേശ്വരിയമ്മ, തൃശൂര്‍ പോലീസ് അക്കാദമിയിലെ സന്ധ്യാ ബാബു, ജി രാജീവ്, ബി സുരന്‍പിള്ള, ലില്ലി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍